KSDLIVENEWS

Real news for everyone

വീണ്ടും ട്രെയിന്‍ തീവയ്പ്പിന് ശ്രമം; ഓടിക്കൊണ്ടിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യുവാവിന്റെ പരാക്രമം, കസ്റ്റഡിയില്‍

SHARE THIS ON

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിന്‍ കൊയിലാണ്ടി സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് ആക്രമണം നടത്താന്‍ ശ്രമം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ 20കാരനെ യാത്രക്കാര്‍ പിടികൂടി റെയില്‍നെ പൊലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ കംപാര്‍ട്ട്മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. കണ്ണൂര്‍-ആലപ്പുഴ അക്സിക്യൂട്ടീവ് എക്സ്പ്രസിന് രണ്ട് മാസംമുമ്ബ് ഏലത്തൂരിലും കഴിഞ്ഞദിവസം കണ്ണൂരിലും തീവെച്ച സംഭവങ്ങളുടെ ആശങ്ക നിലനില്‍ക്കുമ്ബോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ് ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വാര്‍ത്ത കൂടി വായിക്കൂ പെയിന്റടിച്ച്‌ കടത്താൻ ശ്രമം; പിടിച്ചെടുത്തത് 23 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം; യുവതി കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!