KSDLIVENEWS

Real news for everyone

നഴ്സിംഗ്‌, പാരാമെഡിക്കല്‍ കേരളത്തില്‍ 7600 സീറ്റുകള്‍; അപേക്ഷിക്കുന്നത് എങ്ങനെ?

SHARE THIS ON

നാട്ടിലും വിദേശത്തും വലിയ തൊഴിലവസരങ്ങളുള്ള നഴ്സിംഗ്‌, പാരാമെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം ബിഎസ്സി നഴ്സിംഗിനും മറ്റു പാരാമെഡിക്കല്‍ പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് വലിയ ഡിമാന്റായിരുന്നു. നഴ്സിംഗിന് സര്‍ക്കാര്‍-സ്വാശ്രയ വിഭാഗങ്ങളിലായി സംസ്ഥാനത്തുള്ള 7600 സീറ്റിലേക്ക് ഒരു ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ലഭിച്ച അപേക്ഷകള്‍ നിലവിലെ സീറ്റുകളുടെ പത്ത് മടങ്ങാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

അപേക്ഷാ ക്രമം

എല്‍.ബി.എസ് സെന്ററിനാണ് പ്രവേശന ചുമതല. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രോസ്പെക്ടസ്, വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2013 ജൂലൈ 3 ആണ്. എന്നാല്‍ അപേക്ഷാ ഫീസ് ഒടുക്കാൻ ജൂണ്‍ 30 വരെയേ അവസരമുള്ളൂ. ജനറല്‍, എസ്.ഇ.ബി.സി. വിഭാഗങ്ങള്‍ക്ക് 800/- രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച്‌ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാനവസരമുണ്ട്.

വിവിധ പ്രോഗ്രാമുകള്‍

  • 1.ബി.എസ്.സി. നഴ്സിംഗ്
  • 2.ബി.എസ്.സി. എം.എല്‍.റ്റി
  • 3.ബി.എസ്.സി. പെര്‍ഫ്യൂഷൻ ടെക്നോളജി
  • 4 ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി
  • 5.ബി.എസ്.സി. ഒപ്റ്റോമെടി
  • 6. ബി.പി.റ്റി.
  • 7.ബി.എ.എസ്സ് എല്‍.പി.
  • 8.ബി.സി.വി.റ്റി.
  • 9.ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി
  • 10.ബി.എസ്.സി ഒക്കുപേഷണല്‍ തെറാപ്പി
  • 11.ബി.എസ്.സി. മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി
  • 12.ബി.എസ്.സി. മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്നോളജി
  • 13. ബി.എസ്.സി. ന്യൂറോ ടെക്നോളജി

അടിസ്ഥാന യോഗ്യത

അപേക്ഷാര്‍ത്ഥികള്‍ 2018 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തീകരിച്ചവരായിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയര്‍ന്ന പ്രായപരിധി 31 വയസ്സാണ്. പാരാമെഡിക്കല്‍

കോഴ്സുകള്‍ക്ക് സര്‍വ്വീസ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എസ്. സി.(എം.എല്‍.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സര്‍വ്വീസ് കോട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് 11.12.2023 ല്‍ പരമാവധി 46 വയസ്സു വരെയാകാം. ബി.എസ്.സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സയൻസ് സ്ട്രീമിലുള്ള കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. ചില കോഴ്സുകള്‍ക്ക് പഠിച്ച വിഷയങ്ങളില്‍ (സയൻസ്) നിന്ന് വ്യത്യാസങ്ങളാകാം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും: www.lbscentre.kerala.gov.in

ഫോണ്‍: 04712560363, 04712560364

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വര്‍ഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളില്‍ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന. പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്ബത്തുണ്ട്. 2013 മുതല്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസി.പ്രഫസര്‍. കരിയര്‍ കൗണ്‍സലിംഗും കരിയര്‍ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തില്‍ നടത്തുന്നു. daisonpanengadan@gmail.com)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!