KSDLIVENEWS

Real news for everyone

സോളാർ കമ്മീഷനെ തിരഞ്ഞെടുപ്പിനുവേണ്ടി സി.പി.എം. ദുരുപയോഗം ചെയ്തു- സിദ്ദിഖ് എം.എൽ.എ.

SHARE THIS ON

കോഴിക്കോട്: സോളാര്‍ കേസില്‍ കണ്ടത് പത്തുവര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കമ്മിഷനെ തിരഞ്ഞെടുപ്പിനുവേണ്ടി സി.പി.എം. ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും എം.എല്‍.എ. ആരോപിച്ചു. ഇക്കിളി കഥകളറിയാനായിരുന്നു ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള സോളാര്‍ കമ്മിഷന് താത്പര്യം. ശ്രവണ സുഖത്തിലും നയന സുഖത്തിലും ശ്രദ്ധ കൊടുക്കുന്ന ശിവരാജന്‍ കമ്മിഷന്‍ യഥാര്‍ഥത്തില്‍ ആസ്വാദന കമ്മിഷനായിരുന്നു. ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. സോളാര്‍ കമ്മിഷനെ തിരഞ്ഞെടുപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് സി.പി.എം. ചെയ്തത്. മനസാക്ഷിയുണ്ടെങ്കില്‍ പിണറായി മാപ്പ് പറയണം. പല കോണ്‍ഗ്രസ് നേതാക്കളും അന്ന് ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാനെത്തിയില്ല. ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ താന്‍ നേതൃത്വംനല്‍കി. രാജ്‌മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ ചാണ്ടിയ്ക്കായി മുന്നില്‍നിന്നു. പ്രധാനപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും സിദ്ദിഖ് എം.എല്‍.എ. ആരോപിച്ചു. പേരെടുത്ത് പറയാതെയായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം. പുനര്‍ജനിയ്ക് വേണ്ടി വി.ഡി സതീശന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും വിജിലന്‍സിനെ ഉപയോഗിച്ച് സതീശനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിയ്ക്കുന്ന മോദിയെ പോലെയാണ് പിണറായിയെന്നും ചൈനീസ് കേബിളിനെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും സിദ്ദിഖ് എം.എല്‍.എ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!