മഹാരാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ അധ്യാപകരും മാധ്യമപ്രവർത്തകയും അടക്കമുള്ളവർക്കെതിരേ

കൊച്ചി: മഹാരാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴ്സ് കോ-ഓർഡിനേറ്റർ, മാധ്യമപ്രവർത്തക എന്നിവരടക്കം അഞ്ചുപേർക്കെതിരേ ഗൂഢാലോചനാ കേസാണ് എടുത്തിരിക്കുന്നത്. പോലീസിന്റെ പ്രഥമവിവര റിപ്പോർട്ട് മാതൃഭൂമി ഡോട് കോമിന് ലഭിച്ചു. മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. മഹാരാജാസ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയുമാണ്. മഹാരാജാസിലെ വിദ്യാർഥി സി.എ. ഫൈസലാണ് കേസിലെ നാലാം പ്രതി. ഇവർക്കുപുറമെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. ആർഷോയെ അപകീർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മറ്റ് പ്രതികൾ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോനയും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

