കൊല്ലത്ത് മദ്യലഹരിയില്‍ റയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ വിളിച്ചുണര്‍ത്തി ലോക്കോ പൈലറ്റ്

എഴുകോണ്‍: കൊല്ലം എഴുകോണില്‍ മദ്യലഹരിയില്‍ റയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിന് രക്ഷയായത് ലോക്കോപൈലറ്റ് .
മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് യുവാവിനെ വിളിച്ചുണര്‍ത്തിയത്.
അച്ചൻകോവില്‍ സ്വദേശി റെജിയാണ് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയത്. എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.
കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വേഗത കുറവായിരുന്നതിനാല്‍ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ ട്രാക്കില്‍ നിന്നും പിടിച്ചുമാറ്റി എഴുകോണ്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

