KSDLIVENEWS

Real news for everyone

സുധാകരനെതിരെ മൊഴിനൽകിയതിന് വധഭീഷണി; കോൺഗ്രസ് നേതാവിനെതിരെ കേസ്

SHARE THIS ON

ആലപ്പുഴ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ മൊഴി നൽകിയയാൾക്കുനേരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസ്. ചേർത്തല സ്വദേശി മുരളിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ ജയ്‌സണിനെയാണ് ഭീഷണിപ്പെടുത്തിയത്. കയ്യേറ്റം ചെയ്യാൻ‌ ശ്രമിച്ചതായും പരാതിയിലുണ്ട്.  അതേസമയം, കെ.സുധാകരന് എതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്‌താവന കലാപാഹ്വാനമാണ് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവമാണ് ഇത്തരം പരാമർശം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!