KSDLIVENEWS

Real news for everyone

കെ റയിലില്‍ അപ്പം വിറ്റ പോലെയാകില്ല, പോക്‌സോ കേസിലെ 164 ലെ വ്യാജ പ്രചരണം’; ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഷാഫി

SHARE THIS ON

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണത്തില്‍ രൂക്ഷമായി പ്രതികരിച്ച്‌ ഷാഫി പറമ്ബില്‍. കെ റയിലില്‍ അപ്പം വിറ്റ പോലെയാകില്ല, പോക്‌സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്‌മെന്റിനെ കുറിച്ച്‌ വ്യാജപ്രചാരണം എന്ന് ഷാഫി ഓര്‍മ്മിപ്പിച്ചു. വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു. താന്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!