KSDLIVENEWS

Real news for everyone

പാലക്കാട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

SHARE THIS ON

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലർക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഫാക്ടറിയുടെ ഫർണസ് പൊട്ടിത്തെറിച്ച് തീ പടർന്നാണ് അപകടമുണ്ടായത്. തീ പൂർണമായും അണച്ചിട്ടില്ല. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ രണ്ടുപേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. അകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ ഫയർ ആൻഡ് റസ്ക്യൂ വിഭാഗം പരിശോധന നടത്തുന്നുണ്ട്. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. പുലർച്ചെ ഉൾപ്പെടെ ജീവനക്കാരുള്ള കമ്പനിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!