KSDLIVENEWS

Real news for everyone

കെ. സുധാകരന് ജാഗ്രതക്കുറവുണ്ടായി; തെറ്റിനെ തെറ്റായി കാണുന്നവരാണ് CPM- പി. ജയരാജന്‍

SHARE THIS ON

കോഴിക്കോട്: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ലെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇക്കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല. KPCC പ്രസിഡന്റ് ആണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു. മോന്‍സനെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നു. സമൂഹത്തില്‍ വെറുക്കപ്പെട്ട ഒരാളെ എന്തിനാണ് സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നത്? കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയില്‍ എന്താണ് പറയാനുള്ളത്? സുധാകരന്‍ അന്വേഷണസംഘത്തിനുമുന്നില്‍നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണ സംഘത്തോടെ പൊതുസമൂഹത്തോടും സുധാകരന്‍ പറയട്ടെയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജരേഖാ വിവാദങ്ങളില്‍ എസ്.എഫ്.ഐ.ക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രീകരിക്കുന്നു. തെറ്റിനെ തെറ്റായിക്കാണുന്ന നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടിയെടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!