KSDLIVENEWS

Real news for everyone

വൈക്കത്ത് വള്ളം മുങ്ങി നാലുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

SHARE THIS ON

കോട്ടയം: വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ‘ആഴമുള്ള തോടാണ്. ചരല് വാരിക്കൊണ്ടിരുന്ന ഇടമാണ്. വള്ളം മറിഞ്ഞപ്പോൾ കുട്ടിയേയും കൊണ്ട് കരയിലേക്ക് അദ്ദേഹം നീന്തി വന്നപ്പോൾ മുങ്ങിപ്പോയതാണ്. രണ്ടു പിള്ളേരും സ്ത്രീകളും അടക്കം മരണവീട്ടിലേക്ക് പോകുകയായിരുന്നു’- ദൃക്സാക്ഷി പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!