KSDLIVENEWS

Real news for everyone

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

SHARE THIS ON

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക പോക്‌സോ നിയമ പ്രകാരം അറസ്റ്റില്‍. രണ്ട് ദിവസം മുന്‍പാണ് സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെയും അധ്യാപികയെയും എറണാകുളത്ത് വച്ച് പിടികൂടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത്, പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ട്യൂഷന്‍ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാര്‍ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മില്‍ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി അന്ന് പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ജാമ്യത്തിലിറങ്ങിയ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്‌കൂളിലേക്ക് പോയ കുട്ടിയെ കൂട്ടി കൊണ്ടുപോവുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.കുട്ടിയുടെ രഹസ്യം മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!