KSDLIVENEWS

Real news for everyone

ഭാര്യയുടെ സാമ്പത്തികകാര്യങ്ങളും അന്വേഷിക്കുന്നു, അക്കൗണ്ട് വിവരങ്ങള്‍ തേടി- K സുധാകരന്‍

SHARE THIS ON

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഡല്‍ഹിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ കേസിനു പുറമേ, തന്‍റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും സുധാകരന്‍ വെളിപ്പെടുത്തി. കോഴിക്കോട്ടുനിന്നുള്ള അന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ഭാര്യയുടെ അക്കൗണ്ടു വിവരങ്ങള്‍ അവര്‍ ആരാഞ്ഞിട്ടുണ്ട്. ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഇതുസംബന്ധിച്ച നോട്ടീസും ലഭിച്ചിട്ടുണ്ട്. ഏതുവിധത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച ഡല്‍ഹിയിലെത്തി. പുരാവസ്തു തട്ടിപ്പുകേസ്, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്, കേരള രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!