പുതിയ സാറ്റലൈറ്റുമായി യു.എ.ഇ; വിക്ഷേപണം റഷ്യയില്‍ നിന്ന്, കൂടുതല്‍ രാജ്യങ്ങളുമായി കൈകോര്‍ക്കും

റഷ്യൻ സോയൂസ് റോക്കറ്റില്‍ യു.എ.ഇ പുതിയ സാറ്റലൈറ്റ് വിക്ഷേപിച്ചു. ബഹിരാകാശ യാത്ര മെച്ചപ്പെടുത്താനുള്ള യു.എ.ഇ, യു.എൻ ധാരണക്ക് ഇത് കൂടുതല്‍ ഊര്‍ജം പകരും.
വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ സാറ്റലൈറ്റുകള്‍ക്ക് യു.എ.ഇ രൂപം നല്‍കും.
ഇരുപത് കിലോഗ്രാം ഭാരമുള്ള പി.എച്ച് വണ്‍ ഡെമോ ക്യൂബ് ആണ് റഷ്യയിലെ വോസ്തോഷ്നി കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് രണ്ട് മുഖേന വിക്ഷേപിച്ചത്. വെളുപ്പിന് 3.35നായിരുന്നു വിക്ഷേപണം. ഔട്ടര്‍ സ്പേസ് കാര്യങ്ങള്‍ക്കുള്ള യു.എൻ ഓഫീസ് വിഭാഗമായ പേലോഡ് ഹോസ്റ്റിങ് ഇനീഷ്യേറ്റീവും ദുബൈ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും സഹകരിച്ചുള്ള ആദ്യ സംരംഭം കൂടിയാണിത്. ബഹിരാകാശവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ് പദ്ധതികള്‍ക്ക് അവസരം ഒരുക്കാനാണ് യു.എന്നും യു.എ.ഇയും തീരുമാനിച്ചിരിക്കുന്നത്

