മഅ്ദനിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; രക്തസമ്മര്‍ദം ഉയര്‍ന്ന് നില്ക്കുന്നു

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രക്തസമ്മര്‍ദവും ക്രിയാറ്റിന്റെ അളവും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
കിഡ്നിയുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചികിത്സയും തുടരുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും അൻവാര്‍ശേരിയിലേക്കുള്ള യാത്രയുടെ കാര്യത്തില്‍ തീരുമാനമാക്കുക. ചികിത്സ നീണ്ടാല്‍ മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. മഅ്ദനിയുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണമെന്ന് പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

