ഗോവിന്ദന്റെ തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോ’; CPM പ്രക്ഷോഭത്തിന് ലീഗിനെ ക്ഷണിച്ചതില്‍ സുധാകരന്

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സി.പി.എം. നടത്തുന്ന പ്രക്ഷോഭത്തില്‍ ലീഗിനും പങ്കെടുക്കാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന് എം.പി. ‘ഗോവിന്ദന്റെ വാക്കിന് മറുപടിയില്ല. മറുപടി അര്‍ഹിക്കുന്നുമില്ല. എന്ത് ലക്ഷ്യം വെച്ചാണ് അദ്ദേഹം അത് പറഞ്ഞത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. തലയ്ക്കെന്തെങ്കിലും അസുഖമുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കണം. ലീഗും അവരും തമ്മില്‍ എവിടെയെങ്കിലും ബന്ധമുണ്ടോ. പിന്നെ എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. ലീഗുകാര്‍ സി.പി.എമ്മിന്റെ കൂടെ കൂടാമെന്ന് പറഞ്ഞോ..’കെ.സുധാകരന് ആരാഞ്ഞു. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റെ നിലപാട് കേരളത്തില്‍ എടുക്കേണ്ടതല്ല. ദേശീയ തലത്തില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാണ് തങ്ങളെന്നും സുധാകരന് വ്യക്തമാക്കി. ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ സി.പി.എം. പ്രതിഷേധത്തില്‍ വര്‍ഗീയകക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും ഗോവിന്ദന് പറഞ്ഞു.പ്രക്ഷോഭത്തില്‍ ലീഗിന് പങ്കെടുക്കാം. രാഷ്ട്രീയപ്പാര്‍ട്ടികളെ ക്ഷണിക്കാത്തതിനാല്‍ ലീഗിനെ പ്രത്യേകമായി ക്ഷണിക്കുന്നില്ല. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളെ ഇതിന്റെ ഭാഗമാക്കും. ലീഗ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് സി.പി.എം. കണക്കാക്കിയിട്ടുള്ളതെന്നും ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

