KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപകനാശനഷ്ടം കോട്ടയത്ത് കൊടൂരാര്‍ കരകവിഞ്ഞ പ്രദേശത്ത് കാര്‍ മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ വ്യാപകനാശനഷ്ടം. കനത്തമഴയില്‍ പലയിടങ്ങളിലും വീടുകളും ആരാധനാലയങ്ങളും തകര്‍ന്നു. കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. എറണാകുളം നായരമ്പലം, വെളിയത്താന്‍പറമ്പ് മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. കേരളത്തില്‍ അടുത്ത രണ്ടുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായയോ ആയ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു. ഒന്‍പതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!