ക്ഷേത്രദർശനത്തിന് ശേഷം മോഷണം, യാത്ര വിമാനത്തിൽ; കള്ളനെ കാത്തിരുന്ന് കുടുക്കി പോലീസ്

തിരുവനന്തപുരം: നിരവധി മോഷണ പരമ്പരകളില്‍ പ്രതിയായ മോഷ്ടാവിനെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി പോലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പതി ഉമാ പ്രസാദ് എന്ന മോഷ്ടാവിനെയാണ് പോലീസ് പിടികൂടിയത്. വിമാനത്തില്‍ കേരളത്തിലെത്തി മോഷണം നടത്തിയതിന് ശേഷം വിമാനത്തില്‍ തന്നെ തിരികെ പോകുന്ന പ്രതിയെ തന്ത്രപരമായാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് വിവിധ വീടുകളില്‍ നിന്നായി ആറ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണം, വജ്ര ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് സമ്പതി ഉമാപ്രസാദ്. ഇയാള്‍ ആദ്യം തിരുവനന്തപുരത്തെത്തിയത് മെയ് 28നാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ജൂണ്‍ രണ്ടിന് തിരികെ പോയി. എന്നാല്‍ ജൂണ്‍ ആറിന് വീണ്ടും തിരുവനന്തപുരത്തെത്തിയ ഉമാപ്രസാദ് പേട്ട, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മൂന്നിടത്ത് കവര്‍ച്ച നടത്തി. ശേഷം ജൂലൈ ഒന്നിന് തിരികെ ആന്ധ്രയിലേക്ക് കടന്നു. വിഷയത്തില്‍ പരാതി ലഭിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് കവര്‍ച്ചയും ഒരാള്‍ തന്നെ ചെയ്തതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഉമാപ്രസാദ് സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ഓട്ടോറിക്ഷ ഡ്രെെവർ വഴി ഉമാപ്രസാദ് താമസിച്ച ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു. അവിടെ നിന്നാണ് ഇയാളുടെ വിലാസം പോലീസിന് ലഭിച്ചത്. JUST IN 40 min ago ഭൂരിപക്ഷം അജിത് പവാറിനൊപ്പം: കൂറുമാറ്റം മറികടക്കാനുള്ള എണ്ണമില്ല, എന്‍സിപിയില്‍ ബലാബലം തുടരുന്നു 50 min ago അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് | LIVE UPDATES 1 hr ago ഒടുവില്‍ നീതി; ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരായ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി See More ഉമാപ്രസാദിനെ പറ്റി വിശദമായി അന്വേഷിച്ചപ്പോള്‍ ഇയാള്‍ വീണ്ടും തിരുവനന്തപുരത്തേക്ക് വരുന്നുണ്ടെന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ടിക്കറ്റ് ബുക്കിങ് വിവരങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നത് ഉമാപ്രസാദ് തന്നെയെന്ന് സ്ഥിരീകരിച്ച പോലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്നു. പ്രതി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നതും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ നിന്ന് മോഷണ മുതലുകള്‍ ചാക്ക പാലത്തിനടിയില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്. ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയാല്‍ ആദ്യം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മോഷണത്തിലേക്ക് തിരിയുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങളോളം നിരീക്ഷിച്ച് ആള്‍പാര്‍പ്പില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തുക. ഇങ്ങനെ വീടുകള്‍ കണ്ടെത്തി അവ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് മാപ്പുപയോഗിച്ച് വീടുകളിലെത്തി വാതില്‍ തകര്‍ത്തോ, ജനാലയുടെ കമ്പി തകര്‍ത്തോ അകത്തുകടന്നാണ് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

