കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് വിട വാങ്ങിയതെന്ന് വിഡി സതീശന്‍

കേരളത്തെയും ഐക്യ ജനാധിപത്യ മുന്നണിയെയും സങ്കടത്തില്‍ ആഴ്ത്തിയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്ന് വിഡി സതീശൻ. സമാനതകളില്ലാത്ത നേതാവിനെയാണ് നഷ്ടമായത്.
വിട വാങ്ങിയത് കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവേ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടു കൂടി ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും.അവിടെ നിന്ന് ജഗതിയിലുള്ള സ്വവസതിയിലേക്ക് കൊണ്ട് പോകുമെന്നും വിഡി സതീശൻ അറിയിച്ചു.ആദ്യം ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനത്തിനു ശേഷം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ട് പോകും.ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ പൊതു ദര്‍ശനം.രാത്രി ജഗതിയിലെ വസതിയിലേക്ക്.നാളെ രാവിലെ ഏഴു മണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ട് പോകും . തിരുനക്കര മൈതാനത്തിലെ പൊതു ദര്‍ശനത്തിനു ശേഷം പുതുപ്പള്ളി ഹൗസിലെത്തിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയില്‍ സംസ്കാരം നടക്കുമെന്നും വിഡി സതീശൻ അറിയിച്ചു .

