മൂന്നാം വട്ടവും ഭ്രമണപഥമുയർത്തി ചന്ദ്രയാൻ 3; രണ്ട് പടി കൂടി കഴിഞ്ഞാൽ പേടകം ചന്ദ്രനിലേയ്ക്ക്

ബംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 മൂന്നാമതും ഭ്രമണപഥമുയർത്തി. നിലവിൽ 51,400 – 228 കി.മീ ഭ്രമണപഥത്തിലാണ് പേടകമുള്ളത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്നലെ 41,603 – 226 കി.മീ ഭ്രമണപഥത്തിലായിരുന്നു പേടകം ഭൂമിയെ വലംവെച്ചിരുന്നത്.സോണിയയും രാഹുലും സഞ്ചരിച്ചിരുന്ന വിമാനം തിരിച്ചിറക്കി; യാത്ര തടസപ്പെട്ടത് ‘ഇന്ത്യ’ രൂപീകരണത്തിന് ശേഷം മടങ്ങവേ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ രണ്ടിനും മൂന്നിനുമിടയിലാണ് ഭ്രമണപഥം അടുത്തതായി ഉയർത്തുക. രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തുന്നതോടെ ഭൂമിയുടെ കാന്തികവലയം വിട്ട് പേടകം ചന്ദ്രനിലേയ്ക്ക് യാത്രയാകും.വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയർത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാൽ തന്നെയാണ് ദൗത്യത്തിന് കൂടുതൽ ദിനങ്ങൾ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം കുറയ്ക്കാൻ ഈ രീതി സഹായകമാണ്. മംഗൾയാൻ ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടർന്നത്
ചന്ദ്രയാൻ രണ്ടിൽ നിന്ന് പാഠങ്ങൾ പഠിച്ച് നിരവധി മാറ്റങ്ങൾ ചന്ദ്രയാൻ മൂന്നിൽ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ബലപ്പെടുത്തി. ഓർബിറ്ററിനു പകരം പ്രൊപ്പൽഷൻ മോഡ്യൂൾ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻതന്നെ റോവർ വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.

