ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മടങ്ങിയ ഐ എന്‍ ടി യു സി നേതാവ് വാഹനാപകടത്തില്‍ മരിച്ചു

കോഴഞ്ചേരി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങിയ ഐ എന്‍ ടി യു സി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. അട്ടപ്പള്ളം കാവുങ്കല്‍ സി വി വര്‍ഗീസ് (56) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മക്കപ്പുഴക്കു സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വര്‍ഗീസിന് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഗീസ് വൈകിട്ട് അഞ്ചോടെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് മാണി, ബിനോയ് നടുപ്പറമ്പില്‍ എന്നിവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

