KSDLIVENEWS

Real news for everyone

ഉമ്മൻചാണ്ടിക്ക് പകരക്കാരനല്ല; പുതുപ്പള്ളിയിലെ പിൻഗാമി ആരെന്ന് ഇപ്പോൾ പ്രതികരിക്കാനില്ല: ചാണ്ടി ഉമ്മൻ

SHARE THIS ON

കോട്ടയം: ഉമ്മൻ‌ചാണ്ടിക്ക് പകരക്കാരൻ താൻ അല്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ പിൻഗാമി ആരെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ പിൻഗാമിയാകാൻ ആർക്കും കഴിയില്ല. പുതുപ്പള്ളിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കും.

മത്സരിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ല. ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രമാണ്. അദ്ദേഹം ജീവിച്ചതുപോലെ ആർക്കും ജീവിക്കാനാകില്ല. അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ആർക്കുമാകില്ല. ഉമ്മൻചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസിൽ കുടിയിരുത്തുകയാണ് ചെയ്തത്. ജനകീയ ബഹുമതി കിട്ടിയാണ് അദ്ദേഹം യാത്രയായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!