KSDLIVENEWS

Real news for everyone

കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയ വീട്ടമ്മയുടെ കൊലപാതകം: മുഖ്യപ്രതികളിൽ 2 പേർ കീഴടങ്ങി

SHARE THIS ON

ഇലകമൺ(വർക്കല)∙ ഗാർഹിക പീഡനത്തിനെതിരെ കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരങ്ങൾ ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി. അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി (53) കൊല്ലപ്പെട്ട കേസിൽ ഭർതൃസഹോദരൻമാരായ അഹദ്, ഷാജി എന്നിവരാണ് കീഴടങ്ങിയത്.

റൂറൽ എസ്പി ഓഫിസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഭർതൃ സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആകെ 4 പ്രതികളാണ് കേസിലുള്ളത്.  കേസിലെ ഒന്നാം പ്രതി അഹദിന്റെ ഭാര്യ ഇടവ പുന്നക്കുളം അറഫാത്ത് മൻസിലിൽനിന്നു ഇലകമൺ അയിരൂർ കളത്തറ എംഎസ് വില്ലയിൽ താമസിക്കുന്ന റഹീനയുടെ(32) അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച നടന്ന കൊലപാതകത്തിനു പിന്നാലെ ഇവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. കേസിലെ നാലാം പ്രതിയാണിവർ. കേസിൽ പ്രതിയായ മുഹ്‌സിനായി അന്വേഷണം ഊർജിതമാക്കി.  ഇവർ ഉൾപ്പെട്ട സംഘമാണ് അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണിയെ(53) ആക്രമിച്ചത്. ഒന്നരവർഷം മുൻപ് മരിച്ച ഭർത്താവ് സിയാദിന്റെ വീട്ടിൽ താമസിക്കുന്ന ലീനാമണിയെ സ്വത്തിന്റെ പേരിലാണ് മർദിച്ചത്. സിയാദ് മരിച്ചതോടെ സ്വത്തിൽ സഹോദരങ്ങളും അവകാശവാദം ഉന്നയിച്ചു. ഇതിന്റെ ഭാഗമായി 2 മാസം മുൻപ് സിയാദിന്റെ സഹോദരന്മാരിൽ ഒരാളായ അഹദും കുടുംബവും ഇവരുടെ വീട്ടിൽ താമസമാക്കി. ഇതിനെതിരെ ലീനാമണി കോടതിയെ സമീപിച്ചിരുന്നു. കൊല നടക്കുന്നതിന്റെ തലേന്ന് ലീനാമണിക്കു കോടതിയുടെ സംരക്ഷണ ഉത്തരവ് ലഭിച്ചിരുന്നു. അന്നു വൈകിട്ട് പൊലീസ് എത്തി ഉത്തരവ് ലീനാമണിക്കും അഹദിനും കൈമാറി. കോടതിയിൽനിന്നു സംരക്ഷണ ഉത്തരവ് ലഭിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നു പൊലീസ് കരുതുന്നു.

16ന് പകലാണ് സംഭവം നടന്നത്. ലീനാമണിയുടെ ഭര്‍ത്താവ് സിയാദ് ഒന്നരവര്‍ഷം മുമ്ബാണ് മരിച്ചത്. സിയാദിന്റെ പേരിലുള്ള സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സഹോദരന്മാരായ അഹദ്, ഷാജി, മുഹ്സിൻ എന്നിവര്‍ വീട്ടിലെത്തി ലീനാമണിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക പതിവായിരുന്നു. ഇതുസംബന്ധിച്ച്‌ കോടതിയില്‍ കേസുണ്ടായിരുന്നു. കോടതിയില്‍നിന്നുള്ള സംരക്ഷണ ഉത്തരവ് പൊലീസ് വീട്ടിലെത്തിച്ചതിന്റെ പിറ്റേന്നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംരക്ഷണ ഉത്തരവിനു പിന്നാലെയായിരുന്നു കൊലപാതകം

കോടതിയില്‍നിന്ന് സംരക്ഷണം നേടിയതോടെയാണ് ലീനാമണിയോട് ഇവര്‍ക്ക് വിരോധമേറിയത്. 40 ദിവസം മുമ്ബ് അഹദും ഭാര്യ റഹീനയും കുടുംബമായി ലീനാമണിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി താമസമാക്കി. പതിവുപോലെ ഞായറാഴ്ച രാവിലെയും ഇവര്‍ ലീനാമണിയോട് വഴക്കിട്ടു. തുടര്‍ന്ന് ലീനാമണി

ബന്ധുവിന്റെ വിവാഹത്തിനു പോകാൻ ഒരുങ്ങവെ അഹദ് ഷാജിയെയും മുഹ്സിനെയും വിളിച്ചുവരുത്തി ഇരുമ്ബ് കമ്ബി കൊണ്ട് അടിക്കുകയായിരുന്നു. ലീനാമണിയോടൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസമ്മയാണ് സംഭവത്തിന് ദൃക്സാക്ഷി. ബഹളം വച്ചപ്പോള്‍ വായില്‍ തുണി തിരുകിയതായും സരസമ്മ പറഞ്ഞു. തടയാൻ ശ്രമിച്ച സരസമ്മയെയും ഇവര്‍ മര്‍ദിച്ചു. ലീനാമണിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ച്‌പൂട്ടിയായിരുന്നു മര്‍ദനം. ശരീരമാസകലം മര്‍ദനമേറ്റ് രക്തമൊഴുകി. ലീനാമണിക്ക് ബോധം പോയതോടെയാണ് മര്‍ദനം അവസാനിപ്പിച്ചതെന്നും സരസമ്മ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ സരസമ്മ ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകം നടന്ന വീട് റൂറല്‍ എസ്പി ഡി ശില്‍പ്പ സന്ദര്‍ശിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്ബുകമ്ബിയും പൊലീസ് കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!