ശാരീരികാസ്വാസ്ഥ്യം; മഅ്ദനി വീണ്ടും ആശുപത്രിയില്‍

കൊല്ലം: കടുത്ത പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട പിഡിപി ചെയര്മാൻ അബ്ദുള്‍ നാസര്‍ മഅ്ദനിയെ തിങ്കളാഴ്ച ഉച്ചയോടെ മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ ഉയര്‍ന്ന അളവിലായതിനാല് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ചൊവ്വാഴ്ച വിവിധ ലാബ് പരിശോധനകള്‍ നടത്തിയ ശേഷമാവും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് മഅ്ദനിയുടെ സഹോദരൻ സിദ്ധിഖ് പറഞ്ഞു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയതായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.

