KSDLIVENEWS

Real news for everyone

ഇടുക്കി കുട്ടിക്കാനത്ത് മിനിലോറി ആയിരം അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; ഡ്രെെവറെ കണ്ടെത്തിയത് 250 അടി താഴ്ചയിൽ നിന്നും; വീഡിയോ

SHARE THIS ON

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞു. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കോട്ടയം ഭാഗത്ത് നിന്നും ടയറുമായി കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ഡ്രെെവർ കോട്ടയം സ്വദേശിയായ ജോമോൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ ഏകദേശം 250 അടി താഴ്ചയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജോമോന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലവില്‍ വിവരം ലഭ്യമല്ല. അദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!