മായം ചേർത്ത ശർക്കര വിറ്റു; കോഴിക്കോട് കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

കോഴിക്കോട്: താമരശേരി ചുങ്കത്ത് മായം ചേർത്ത ശർക്കര വിറ്റ കട ഉടമയ്ക്കെതിരേ നടപടി. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി ഡൈ ചേർത്ത ശർക്കര വിറ്റതിനാണ് ശിക്ഷ . 2020 നവംബറിലാണ് ഡൈ ചേർത്ത ശർക്കര സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്. സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

