KSDLIVENEWS

Real news for everyone

ആലുവയില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അസം സ്വദേശി പിടിയില്‍, കുട്ടിയെ കണ്ടെത്താനായില്ല

SHARE THIS ON

കൊച്ചി: ആലുവയില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ട് ദിവസം മുമ്പ് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക്ക് ആലം എന്നയാളാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിരച്ചിലിനൊടുവില്‍ ഇയാളെ പോലീസ് പിടികൂടി. എന്നാല്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ കെഎസ്ആര്‍ടി ബസില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായതിനാല്‍ ചോദ്യംചെയ്യാന്‍ ആയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലുവയിലെ തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!