KSDLIVENEWS

Real news for everyone

5000 രൂപ കൈക്കൂലി വാങ്ങിയത് ഏജന്റ് വഴി; തൃശ്ശൂരില്‍ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍

SHARE THIS ON

തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ജോര്‍ജിനെയാണ് തൃശ്ശൂര്‍ തൃപ്രയാറില്‍നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിനായി ഏജന്റ് മുഖേന 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജോര്‍ജ്, ഈ പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. വാഹന പുക പരിശോധന കേന്ദ്രത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് 5000 രൂപയാണ് ജോര്‍ജ് കൈക്കൂലിയായി ചോദിച്ചത്. ഈ പണം ഏജന്റ് മുഖേന നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം ഏജന്റിന് പണം നല്‍കി. ഈ പണം ഏജന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!