KSDLIVENEWS

Real news for everyone

ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി അബുദാബി ചാപ്റ്റർ മൗലൂദ് മജ്‌ലിസും മുജീബ് മൊഗ്രാൽ അനുസ്മരണവും സംഘടിപ്പിച്ചു

SHARE THIS ON

ഇമാം ഷാഫി അക്കാദമി അബുദാബി ചാപ്റ്റർ ശനിയാഴ്ച അബുദാബി മദിന സായിദ് സെഞ്ച്വറി ഹൌസിൽ വെച്ചു ഇമാം ശാഫി (റ :അ ) അവർകളുടെ പേരിലുള്ള മൗലിദ് മജ്‌ലിസും ഇമാം ഷാഫി അക്കാദമി അബുദാബി കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാനും അബുദാബിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത സംഘടനയിലെ നിറ സാനിധ്യവും ആയിരുന്ന മുജീബ് മൊഗ്രാൽ സാഹിബിന്റെ പേരിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ഇമാം ശാഫി (റ :അ ) അവർകളുടെ പേരിൽ മുന്ന് മാസന്തോറും നടത്തി വരാറുള്ള മൗലൂദ് മജ്‌ലിസിന് സമീർ അസ്അദി കമ്പാർ ,ഹാഫിസ് സൈൻ സഖാഫി ഉള്ളാൾ ,അഷറഫ് അലി ബസറ സക്കീർ കമ്പാർ എന്നിവർ നേതൃത്ത്വം നൽകി. സമീർ അസ്അദി ഉസ്താദ് ഉദ്ബോധന പ്രസംഗവും ഹാഫിസ് സൈൻ സഖാഫി പ്രാർത്ഥനയും നടത്തി .

തുടർന്ന് നടന്ന അനുസ്മരണ യോഗം ഖാലിദ് ബംബ്രാണയുടെ അധ്യക്ഷധയിൽ മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് അസീസ് പെർമുദെ ഉദ്ഘടാനം ചെയ്തു. ഉസ്താദ് സമീർ അസ്അദി ,കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി കെ അഷ്‌റഫ് , ജില്ലാ ട്രെഷറർ ഉമ്പു ഹാജി പെർള ക,ജില്ലാ സെക്രട്ടറിമാരായ ഇസ്മായിൽ മുഗളി അഷറഫ് ഉളുവാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി .ഇമാം ഷാഫി പ്രവർത്തക സമിതി അംഗങ്ങളായ സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ,സുലൈമാൻ പേരാൽ ,ഇബ്രാഹിം ആരിക്കാടി ,അബൂബക്കർ സിദ്ദിഖ് പേരാൽ ,ഷെരീഫ് ഉറുമി ,അബൂബക്കർ സിദ്ദിഖ് പട്ട ബംബ്രാണ ,അറബി ബഷീർ ആരിക്കാടി കെ എം സി സി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാ ബന്ദിയോട് ,മണ്ഡലം സെക്രട്ടറി ഇബ്രാഹിം ജാറ , പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് മാസിമാർ ,മേഖലാ പ്രസിഡന്റ് ഉമ്മർ വോടങ്കല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ സ്വാഗതവും ട്രെഷറർ അബ്ദുൽ ലത്തീഫ് കദുങ്കില നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!