KSDLIVENEWS

Real news for everyone

ഭാര്യയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ഭാര്യ രക്ഷപ്പെട്ടു

SHARE THIS ON

കണ്ണമ്പ്ര: റോഡരികില്‍ ബസ് കാത്തുനിന്ന ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലശ്ശന അയ്യംകുളം സ്വദേശി പ്രമോദാണ് (37) മരിച്ചത്. കഴിഞ്ഞമാസം 26-ന് രാവിലെ മഞ്ഞപ്ര നാട്ടുകല്ലിലായിരുന്നു സംഭവം. പ്രമോദിന്റെ ഭാര്യ കാര്‍ത്തിക നാട്ടുകല്ലിലെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ജോലിക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെ പ്രമോദ് സ്ഥലത്തെത്തി കാര്‍ത്തികയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മക്കളും കാര്‍ത്തികയ്‌ക്കൊപ്പം വന്നിരുന്നെങ്കിലും പ്രമോദ് കാര്‍ത്തികയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതുകണ്ട് വിവരം പറയാനായി വീട്ടിലേക്ക് തിരിച്ചോടുകയായിരുന്നു. തീ കൊളുത്തിയപ്പോള്‍ കാര്‍ത്തിക കുതറിമാറിയതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രമോദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കാര്‍ത്തികയെ ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് പ്രമോദ് മരിച്ചു. മൂന്നുവര്‍ഷത്തോളമായി പ്രമോദും കാര്‍ത്തികയും അകന്നാണ് കഴിഞ്ഞിരുന്നത്.കുടുംബപ്രശ്‌നങ്ങളാണ് സംഭവങ്ങള്‍ക്കിടയാക്കിയതെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. പ്രമോദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വെല്‍ഡിങ് തൊഴിലാളിയാണ് പ്രമോദ്. അച്ഛന്‍: രാമന്‍. അമ്മ: ശാരദ. മക്കള്‍: ശിവാനി, ആദിദേവ്. സഹോദരങ്ങള്‍: പ്രകാശന്‍, പ്രതീഷ്, പ്രസന്ന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!