KSDLIVENEWS

Real news for everyone

സ്വാതന്ത്ര സമര മുന്നേറ്റത്തിൽ മുസ്ലിം പണ്ഡിതരുടെ നേതൃത്വം ചരിത്രപരം: എം.യു.എസ്

SHARE THIS ON



വിദ്യാനഗർ : രാജ്യത്തിന്റെ സ്വാതന്ത്ര സമര മുന്നേറ്റത്തിൽ മുസ്ലിം പണ്ഡിതരുടെ നേതൃപരമായ പങ്കാളിത്തവും നിസ്സീമമായ സേവന പ്രവർത്തനങ്ങളും അനിഷേധ്യവും ചരിത്ര പരവുമാണെന്ന് ജില്ലാ സഅദി പണ്ഡിത സംഗമം പ്രസ്താവിച്ചു.

വിവിധ ഘട്ടങ്ങളിലായി നടന്ന സ്വതന്ത്ര വീര പോരാട്ടത്തിൽ അനേകം പണ്ഡിത ശ്രേഷ്ടർ വീരമൃത്യു വരിച്ചിട്ടുണ്ട്. എഴുത്തും അദ്ധ്വായങ്ങളാണ്. ദേശ സ്നേഹവും
മാനവികത ബോധവും
ഉയർത്തിപ്പിടിച്ചുള്ളതായിരുന്നു പണ്ഡിതരുടെ
ഓരോ സമരങ്ങളും. മമ്പുറം തങ്ങളും വെളിയങ്കോട് ഉമർ ഖാസിയും സൈനുദ്ദീൻ മഖ്ദൂമും ആലി മുസ്‌ലിയാരും ധീര ദേശാഭിമാനികളാണ് . വിദ്യാനഗർ സഅദിയ്യ സെന്ററിൽ നടന്ന സംഗത്തിൽ ബാരിക്കാട് അബ്ദുൽ ഖാദിർ സഅദി പ്രാരംഭ പ്രാർത്ഥന നടത്തി ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി അദ്ധ്യക്ഷത വഹിച്ചു എ. ബി മുഹ്‌യിദ്ധീൻ സഅദി ഉൽഘാടനം ചെയ്തു. ശൈഖുനാ പി.എ ഉസ്താദ് കൻസുൽ ഉലമാ ചിത്താരി ഉസ്താദ് പഴശ്ശി അബ്ദുല്ലത്തീഫ് സഅദി അനുസ്മരണവും പ്രാർത്ഥനാ സംഗമവും നടത്തി.സുലൈമാൻ സഅദി നോവിക്കാനം,യുസുഫ് സഅദി അയ്യങ്കേരി,
പാറപ്പള്ളി ഇസ്മായിൽ സഅദി അനുസ്മരണ പ്രഭാഷണം നടത്തി. കൊല്ലാമ്പടി അബ്ദുൽ ഖാദിർ സഅദി ഹസൻ സഅദി മള്ഹർ
അഹ്‌മദ്‌ സഅദി ചെങ്കള നൗഫൽ സഅദി ഉദിനൂർ ഖാലിദ് സഅദി പന്ത്രണ്ടിൽ ഇബ്രാഹിം സഅദി മുഗു അബുബക്കർ സഅദി നേക്രാജെ ഇബ്രാഹിം സഅദി പള്ളത്തൂർ എം. ടി. പി ഇസ്മായിൽ സഅദി തൃക്കരിപ്പൂർ ഇബ്രാഹിം സഅദി പള്ളത്തൂർ അബ്ദുൽ റഹ്മാൻ സഅദി കടമ്പാർ സംബന്ധിച്ചു ജനറൽ സെക്രട്ടറി മുനീർ അഹ്‌മദ്‌ സഅദി സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!