KSDLIVENEWS

Real news for everyone

ദേശീയപാത ഇരട്ടിപ്പിക്കൽ: പൊസോട്ട് പാലവും ഹൊസങ്കടി മേൽപാലവും തുറന്നുകൊടുത്തു

SHARE THIS ON

ഉപ്പള ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുതുതായി നിർമാണം പൂർത്തീകരിച്ച  പൊസോട്ട് പാലവും ഹൊസങ്കടി മേൽപാലവും  തുറന്നുകൊടുത്തു. ഇതോടെ ഇതിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. റോഡ് നിർമാണം നടന്നതിനു ശേഷം വടക്കേ അറ്റത്ത് ആദ്യമായാണ് പൊസോ‌ട്ട് പാലത്തിലെ തലപ്പാടി ഭാഗം പോകുന്ന സർവീസ് റോഡ് പാലവും ആറുവരി പാതയുടെ 3 വരി പാതയുടെ പാലത്തിന്റെ ഭാഗവുമാണ് വാഹനങ്ങൾ കടന്നുപോകാനായി തുറന്നത്. ഇതോടെ തലപ്പാടി മുതൽ ഹൊസങ്കടി വരെ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള തടസ്സം നീങ്ങി. മദ്യം തലയ്ക്കു പിടിച്ചു; യുവാവ് വിശ്രമിക്കാൻ തിരഞ്ഞെടുത്തത് ദേശീയപാത ഹൊസങ്കടിയിൽ നിർമാണം പൂർത്തിയാക്കിയ മേൽപാലം തുറന്നു കൊടുത്തു. ഇതിലൂടെ മിയാപദവ്, സുങ്കതകട്ട, മഞ്ചേശ്വരം ഭാഗത്തേക്കുള്ള വാഹനയാത്രയ്ക്കും കാൽനടയാത്രയ്ക്കും സൗകര്യമായി. കുറെ ദിവസങ്ങളായി ഹൊസങ്കടിയിൽ ഉണ്ടായിരുന്ന ഗതാഗത തടസ്സത്തിനു നേരിയ ആശ്വാസമായി. മഴക്കാലത്ത് ഹൊസങ്കടിയിൽ നിർത്തിവച്ചിരുന്ന ദേശീയപാതയുടെ പണിയും തുടങ്ങി. ആഴ്ചകൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിട്ടാൽ ഉപ്പള ഹിദായത്ത് ബസാർ വരെ യാത്രയ്ക്ക് തടസ്സമില്ലാതെ പുതിയ റോഡിലൂടെ യാത്രാ സൗകര്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!