KSDLIVENEWS

Real news for everyone

മനസ് തുറന്ന് മെസി! ഇന്റർ മിയാമിയിൽ സന്തോഷവാനെന്ന് താരം, ബാഴ്സലോണ വിടാൻ ആഗ്രഹിച്ചിരുന്നില്ല

SHARE THIS ON

ഫ്ലോറിഡ: അമേരിക്കയില്‍ ഇന്റര്‍ മിയാമിക്കുവേണ്ടി കളിക്കാനെത്തിയശേഷം ഇതാദ്യമായി മനസ്സുതുറന്ന് ലയണല്‍ മെസ്സി. ഇന്റര്‍ മിയാമിയില്‍ പൂര്‍ണ തൃപ്തനാണെന്നും ഇവിടെ ചേരാനുള്ള തീരുമാനത്തില്‍ സന്തോഷവാനാണെന്നും മെസ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി.എസ്.ജിയിലേക്ക് പോയത് ആഗ്രഹവും വ്യക്തമായ ആസൂത്രണവുമില്ലാതെയായിരുന്നെന്ന് സൂപ്പര്‍ താരം വെളിപ്പെടുത്തി. ബാഴ്സലോണ വിടാൻ ആഗ്രഹിച്ചിരുന്നില്ല. ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു അത്. എന്നാല്‍, അന്നത്തെ സാഹചര്യത്തിന് വിപരീതമാണ് ഇപ്പോള്‍. ദൈവത്തിന് നന്ദി -മെസ്സി പറഞ്ഞു. പുതിയ പരിശീലകനും പുതിയ കളിക്കാരുമായി ഇന്റര്‍ മിയാമിയില്‍ എല്ലാം ഒന്നില്‍നിന്ന് തുടങ്ങേണ്ടിയിരുന്നു. എന്നാല്‍, തുടക്കം മുതല്‍ നന്നായി കളിക്കാനായെന്നും മെസ്സി പറഞ്ഞു. ആറു കളികളില്‍നിന്ന് മെസ്സി മിയാമിയില്‍ ഒമ്ബതു ഗോളുകള്‍ നേടി. ഗോളിനായി ദാഹിക്കുന്ന താരമാണ് മെസ്സിയെന്ന് ക്ലബിന്റെ സഹ ഉടമയായ ഡേവിഡ് ബെക്കാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!