മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നീന്തൽ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ട്
എ കെ എം അഷ്‌റഫ് എംഎൽഎ

കുമ്പള: മുങ്ങി മരണങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് നീന്തൽ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിന് കുമ്പള ഫുട്ട്ബോൾ അക്കാദമിയുടെ പ്രവർത്തനം ശ്ലാഗനിയമാണെന്നും മഞ്ചേശ്വരം എംഎൽഎ കെ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു
കുമ്പള ഫുട്ബോൾ അക്കാദമി മഞ്ചേശ്വരം ബീച്ച് പാർക്ക് സിമ്മിംഗ് പൂളിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസ്കാരികയായിരുന്നു എംഎൽഎ കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡണ്ടും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ് കർള യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ നീന്തൽതാരവും സംസ്ഥാന അക്വേറ്റിക് അസോസിയേഷൻ ട്രഷറുമായ എം ടി പി സൈഫുദ്ധീൻമുക്യ അതിഥിയായി സംബന്ധിച്ചു ഫുട്ബോൾ അക്കാദമി ജനറൽ സെക്രട്ടറിയും കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനു മായ ബി എ റഹിമാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബി അനീഫ്, മംഗൽപാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്,എ കെ ഹാരിഫ്,കെ വി യൂസഫ്,ഖലീൽ മാസ്റ്റർ മജീദ് പച്ചമുള,സിദ്ദീഖ് ദണ്ഡഗോളി,സിദ്ദിഖ് ലോഗി തുടങ്ങിയവർ സംബന്ധിച്ചു ഏകദേശം അന്പത്തിൽ പരം കുട്ടികൾ പങ്കെടുത്തു ജില്ലയിലെ പ്രമുഖപരിശീലകനാണ് നേതൃത്തം നൽകുന്നത് ഫുട്ട്ബോൾ അകാദമി സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദി പറഞ്ഞു

