KSDLIVENEWS

Real news for everyone

ടാങ്കര്‍ലോറിയും റോള്‍സ് റോയ്‌സ് കാറും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവറും സഹായിയും മരിച്ചു

SHARE THIS ON

നൂഹ്: ഹരിയാണയിൽ എണ്ണ ടാങ്കറും റോൾസ് റോയ്സ് കാറും കൂട്ടിയിടിച്ച് രണ്ടുമരണം. നൂഹിലെ ഡൽഹി – മുംബൈ ബറോഡ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. അപകടത്തിൽ ടാങ്കർ ഡ്രൈവറും സഹായിയും മരിച്ചു. കാറിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. തെറ്റായ ദിശയിൽ കൂടി വന്ന ടാങ്കർ എതിർദിശയിൽ കൂടി വന്ന കാറുമായി കൂട്ടിയിടിച്ചു. പെട്ടെന്ന് തന്നെ കാറിന് തീപിടിച്ചുവെങ്കിലും യാത്രക്കാരായ അഞ്ചുപേരെയും രക്ഷപ്പെടുത്തി. പിന്നിൽ മറ്റൊരു കാറിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ബന്ധുക്കളുടെ ഇടപെടൽ കൊണ്ടാണ് അഞ്ചുപേരെയും പെട്ടെന്ന് തന്നെ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. ഉത്തർപ്രദേശുകാരായ, ടാങ്കർ ഡ്രൈവർ റാംപ്രീത്, അദ്ദേഹത്തിന്റെ സഹായി കുൽദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. റോൾസ് റോയ്സ് കാറിൽ ഉണ്ടായിരുന്ന ദിവ്യ, തസ്ബിർ, വികാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!