KSDLIVENEWS

Real news for everyone

ഫാഷൻ ഗോൾഡ് തട്ടിപ്പ്; എം.സി.കമറുദ്ദീനടക്കം 2 ഉടമകളുടെ ആസ്തികൾ കണ്ടുകെട്ടാൻ ഉത്തരവ്

SHARE THIS ON

കാസർകോട് : നിക്ഷേപകർക്ക് 26.5 കോടി രൂപ നഷ്ടപ്പെട്ടെന്ന കേസിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി.കമറുദ്ദീൻ, എംഡി പൂക്കോയ തങ്ങൾ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. അനിയന്ത്രിത നിക്ഷേപ നിരോധന അതോറിറ്റിയാണ് ഇടക്കാല ഉത്തരവിറക്കിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി.പി.സദാനന്ദന്റെ റിപ്പോർട്ടിലാണ് നടപടി.എം.സി.കമറുദ്ദീൻ, പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിലുള്ള നാലുമുറി ജ്വല്ലറിക്കെട്ടിടം (ഏകദേശവില 6 കോടി രൂപ), ബെംഗളൂരുവിൽ പൂക്കോയ തങ്ങളുടെ പേരിലുള്ള ഒരേക്കർ (ഏകദേശ വില10 കോടി), കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങി മറിച്ചുവിറ്റ ഭൂമിയും 4 കടമുറികളും (ഏകദേശ വില 5 കോടി), കമറുദ്ദീന് ഉദിനൂർ വില്ലേജിൽ പരമ്പരാഗതമായി കിട്ടിയ 17 സെന്റും വീടും (2 കോടി), കമറaുദ്ദീന്റെ ഭാര്യയ്ക്ക് ഉദിനൂർ വില്ലേജിൽ പരമ്പരാഗതമായി കിട്ടിയ 23 സെന്റ്, കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 5 ലക്ഷത്തോളം രൂപ എന്നിവ കണ്ടുകെട്ടാനാണ് ഉത്തരവ്.സ്വത്തുക്കളുടെ മൂല്യനിർണയമടക്കം പൂർത്തിയാക്കി ഒരു മാസത്തിനകം കോടതിക്കു റിപ്പോർട്ട് നൽകാൻ കണ്ണൂർ, കാസർകോട് കലക്ടർമാരെ ചുമതലപ്പെടുത്തി. അന്തിമ ഉത്തരവു വന്നാൽ സ്വത്തുക്കൾ വിറ്റ് നിക്ഷേപകരുടെ പണം നൽകും. ആസ്തികൾ സർക്കാർ കണ്ടുകെട്ടി, നിക്ഷേപകർക്ക് പ്രതീക്ഷ കാസർകോട് ∙ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ചെയർമാൻ മുൻ എംഎൽഎ എം.സി.കമറുദ്ദീൻ,  എംഡി പൂക്കോയ തങ്ങൾ, എന്നിവരുടെ ആസ്തികൾ കണ്ടുകെട്ടിയത് അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമം(ബഡ്സ്) പ്രകാരം. ഈ നിയമ പ്രകാരം സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതികളുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കുന്ന അപൂർവ കേസുകളിലൊന്നാണിത്. നിക്ഷേപകർക്ക് പണം തിരികെ കിട്ടുന്നതിനുള്ള സാധ്യതയാണ് ഇതുവഴി തെളിഞ്ഞിരിക്കുന്നത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ഇവ ∙കമ്പനി ചെയർമാൻ എം.സി.കമറുദ്ദീൻ, എംഡി പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിൽ സ്ഥിതി ചെയ്യുന്നതും പയ്യന്നൂർ നഗരസഭ വാർഡ് നമ്പർ 21ലുള്ളതുമായ 4 മുറികളുള്ള ജ്വല്ലറി കെട്ടിടം(ഏകദേശ വില 6 കോടി) ∙ബെംഗളൂരു സിലികണ്ടേ വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരു ഏക്കർ ഭൂമി(10 കോടി ഏകദേശ വില) ∙ ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കു വേണ്ടി എം.സി.കമറുദ്ദീന്റെയും ടി.കെ.പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങിയതും നേരത്തേ മറിച്ചു വിറ്റതുമായ ഭൂമിയും 4 കടമുറികളും (5 കോടി ഏകദേശ വില) ∙പൂക്കോയ തങ്ങളുടെ പേരിൽ ഹൊസ്ദുർഗ് മാണിയാട്ടിലുള്ള 17.29 സെന്റ് പരമ്പരാഗതമായി കിട്ടിയ സ്ഥലവും വീടും(1 കോടി) ∙ കമറുദ്ദീന്റെ പേരിൽ ഉദിനൂർ വില്ലേജിലുള്ള 17 സെന്റ് പരമ്പരാഗതമായി കിട്ടിയ സ്ഥലവും വീടും(2 കോടി) ∙കമറുദ്ദീന്റെ ഭാര്യയുടെ പേരിൽ ഉദിനൂർ വില്ലേജിൽ പരമ്പരാഗതമായി കിട്ടിയ 23 സെന്റ് സ്ഥലം. ∙കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിലുള്ള ചെറുവത്തൂരിലെയും കയ്യൂരിലെയും തൃക്കരിപ്പൂരിലെയും എസ്ബിഐ ബാങ്ക് അക്കൗണ്ടുകൾ, പയ്യന്നൂരിലെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട്, ചെറുവത്തൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ട്, കാലിക്കടവിലെ കനറാ ബാങ്ക് അക്കൗണ്ട് എന്നിവയും കണ്ടുകെട്ടി.-ഈ അക്കൗണ്ടുകളിലായി 5 ലക്ഷത്തിൽ താഴെ തുക ഉണ്ട്. മറിച്ചു വിറ്റ ഭൂമികളും കണ്ടുകെട്ടി അന്വേഷണം നടക്കുന്നതിനിടയിൽ പയ്യന്നൂരിലെയും ബെംഗളൂരുവിലെയും വസ്തുവകകൾ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മറ്റും പേരിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. കാസർകോട് ടൗണിലെ ഭൂമിയും 4 കടമുറികളും കമ്പനിക്ക് ബാധ്യതയുള്ള ഒരാൾക്ക് മാത്രം മറിച്ചു വിറ്റിരുന്നു. ഇവയ്ക്കു നിയമ സാധുതയില്ല. കണ്ടുകെട്ടിയതിൽ പരമ്പരാഗത സ്വത്തുക്കളും അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമം 2019(ബഡ്സ് ആക്ട്) പ്രകാരം കുറ്റകൃത്യത്തിലൂടെ നേടിയെടുത്ത സ്വത്തുക്കൾ മാത്രമല്ല, പരമ്പരാഗത സ്വത്തുക്കളും നിക്ഷേപകരുടെ ബാധ്യത തീർക്കുവാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. പൂക്കോയ തങ്ങളുടെയും കമറുദ്ദീനു പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കളും ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും ഈ രീതിയിൽ കണ്ടുകെട്ടിയിട്ടുണ്ട്. ഇപ്പോൾ വന്നത് ഇടക്കാല ഉത്തരവ് ഇപ്പോൾ വന്നത് സ്വത്തുകൾ കണ്ടു കെട്ടിയുള്ള ഇടക്കാല ഉത്തരവാണ്. ഈ വസ്തുക്കളിലെ ആസ്തികളിന്മേൽ ആദായമെടുക്കുന്നതും മറിച്ചു വിൽക്കുന്നതും തടഞ്ഞാണ് ഉത്തരവ്. അറ്റാച്ച്മെന്റ് ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി കോടതി മുൻപാകെ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ, കാസർകോട് ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  തുടർന്ന് ബഡ്സ് കോടതി വിഷയം പരിഗണിക്കുകയും 6 സ്വത്തുക്കളിന്മേലും ഉള്ള നടപടികൾ വിലയിരുത്തി, പ്രതികളുടെ വാദം കേട്ട ശേഷമാണ് നടപടി സ്ഥിരപ്പെടുത്തുക. ശേഷം കോടതിയുടെ തീരുമാനം കലക്ടർക്കു കൈമാറി അദ്ദേഹമാണ് സ്ഥലത്തിന്റെ മൂല്യനിർണയം നടത്തി വിൽപന നടത്തേണ്ടത്. വിൽപന നടത്തി ലഭിച്ച തുകയുടെ ശതമാനം കണക്കാക്കി നിശ്ചിത വിഹിതം നിക്ഷേപകർക്കു തിരികെ നൽകുന്നതാണ് നടപടി. നടപടിക്രമങ്ങൾ ഇനിയുമേറെ ഇപ്പോൾ അറ്റാച്ച്മെന്റ് നടത്തിയതിൽ മറിച്ചു വിറ്റതും കുടുംബ സ്വത്തുക്കളും സംബന്ധിച്ച് ബഡ്സ് കോടതിയുടെ അന്തിമ വിധി നിർണായകമാണ്. ബെംഗളൂരുവിലെ ഒരേക്കർ സ്ഥലത്ത് 9 പ്ലോട്ടാക്കി തിരിച്ച് 6 പ്ലോട്ടുകൾ മറിച്ചു വിറ്റിട്ടുണ്ട്. ബാക്കി 3 എണ്ണം ആക്‌ഷൻ കമ്മിറ്റിക്കാരുടെ പേരിലാണ്. കാസർകോട്ടെ ആസ്തിയും മറ്റൊരാളുടെ പേരിലാണ്. ചിലതു പണം വാങ്ങാതെ നിയമനടപടി ഒഴിവാക്കാൻ മറ്റുള്ളവരുടെ പേരിലേക്കു മാറ്റിയവയുമുണ്ട്. ഇവയൊക്കെ കോടതി പരിശോധിക്കും. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ് ഇങ്ങനെ ∙റജിസ്റ്റർ ചെയ്തത് 168 കേസുകൾ ∙നിക്ഷേപകർക്ക് നൽകാനുള്ളത് 26.5 കോടി. ∙ആദ്യ കേസ് 2020 ഓഗസ്റ്റിൽ ∙23 കേസുകളുടെ കുറ്റപത്രം തയാറായി. ഉടനെ സമർപ്പിക്കും. ∙ 24 കേസുകളുടെ അന്വേഷണം അവസാനഘട്ടത്തിൽ ∙കേസന്വേഷിക്കുന്നത്സംസ്ഥാന  ക്രൈംബ്രാഞ്ച് 2 ആഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കും ‘3 മാസം മുൻപ് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കാനുള്ള എല്ലാ ശ്രമവും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്. പൊലീസിന് വലിയൊരു നേട്ടമാണ് ഇപ്പോഴത്തെ നടപടി. 23 കേസുകളുടെ കുറ്റപത്രം തയാറാക്കി ഐജിക്കു സമർപ്പിച്ചിട്ടുണ്ട്. അനുമതിയായാൽ 2 ആഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കും.’ -പി.പി.സദാനന്ദൻ, എസ്പി, ക്രൈം ബ്രാഞ്ച്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!