KSDLIVENEWS

Real news for everyone

കസവണിഞ്ഞ്, മുല്ലപ്പൂ ചൂടി സണ്ണി ലിയോൺ കോഴിക്കോടിന്റെ മണ്ണിൽ; ആവേശക്കൊടുമുടിയേറി ആരാധകർ

SHARE THIS ON

കോഴിക്കോട്: കസവുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, ഓണാശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോൺ വേദിയിലെത്തിയപ്പോൾ ആരാധകർ ആവേശക്കൊടുമുടിയേറി. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോൺ എത്തിയത്. മലയാളത്തിൽത്തന്നെ അവർ എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ കുട്ടികൾ ഓരോരുത്തരോടും സംസാരിച്ചു. വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ഷോയിൽ പങ്കെടുക്കാനെത്തിയവരുടെയും ആരാധകരുടെയും ആവേശത്തള്ളിച്ചയിൽ കാര്യങ്ങൾ പിടിവിട്ടു. ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്. ഷോയിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ വസ്ത്രങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് പരിപാടിക്കിടെ ശനിയാഴ്ചയുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയിരുന്നു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഫാഷൻ ഷോ നിർത്തിവെപ്പിക്കുകയും പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട്, പോലീസ് മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് പരിപാടി നടത്താൻ സംഘാടകർ തയ്യാറായതോടെയാണ് അനുമതി നൽകിയത്. എക്സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസും ചേർന്നാണ് ഷോ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!