KSDLIVENEWS

Real news for everyone

മെക്സിക്കോയില്‍ ആഘോഷങ്ങള്‍ക്കിടെ ചെറുവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം-വീഡിയോ

SHARE THIS ON

മെക്‌സിക്കോ: ആഘോഷങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത ചെറുവിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. ലൂയിസ് എയ്ഞ്ചല്‍ എന്നയാളാണ് മരിച്ചത്. മെക്‌സിക്കോയില്‍ ദമ്ബതികള്‍ നടത്തിയ പരിപാടിക്കിടെയാണ് നടുക്കുന്ന സംഭവമുണ്ടായത്.

വിമാനം പറക്കുന്നതിനിടെ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ എക്‌സില്‍ വന്നിരുന്നു. ആഘോഷങ്ങള്‍ക്കിടെ വിമാനം ആളുകള്‍ കൂടി നിന്നിരുന്ന ഭാഗത്തേക്ക് പറന്നു വരികയായിരുന്നു. ശേഷം പിങ്ക് നിറത്തിലുള്ള പുക ദമ്ബതികള്‍ നിന്ന ഭാഗത്തേക്ക് വിമാനത്തില്‍ നിന്നും തുറന്ന് വിടുന്നു.




ഞൊടിയിടയില്‍ വിമാനത്തിന്‍റെ ചിറക് ഒടിഞ്ഞ് വിമാനം കൂപ്പുകുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ലൂയിസ് എയ്ഞ്ചലിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിമാനം പറന്നു വരുന്ന സമയത്ത് ആളുകള്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!