KSDLIVENEWS

Real news for everyone

പ്രവചനത്തിന് ഇല്ല; എല്ലാം ജനങ്ങൾ തീരുമാനിക്കും’; ചാണ്ടി ഉമ്മൻ

SHARE THIS ON

കോട്ടയം∙ എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും പ്രവചനത്തിന് ഇല്ലെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. എല്ലാം ഇന്നു ജനങ്ങളുടെ കോടതിയിലാണ്. വോട്ടെടുപ്പ് ദിവസം രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ദേവസ്വത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ ചാണ്ടി ഉമ്മനു വേണ്ടി വഴിപാടുകൾ നടത്തി. പിതാവിനോടുള്ള സ്നേഹവും എനിക്കു വേണ്ടിയുള്ള പ്രാർഥനയുമാണ് വഴിപാടുകൾക്ക് പിന്നിലെന്നു ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചത് എന്തിനെന്നും വികസനമാണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നത് എന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയും ചാണ്ടി ഉമ്മൻ പ്രാർഥിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ ബൂത്തിലാണ് രാവിലെ 9 മണിക്ക് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!