KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് പരപ്പയിൽ സൂപ്പർ മാർക്കറ്റുകളുടെ പൂട്ടുമുറിച്ച് മോഷണം; പണവും സ്വർണാഭരണവും കവർന്നു

SHARE THIS ON

കാഞ്ഞങ്ങാട്: പരപ്പയിൽ രണ്ട് സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് കവർച്ച. ഫാമിലി ഹൈപർ മാർക്കറ്റിലും അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റിലുമാണ് കവർച്ച. ഫാമിലി ഹൈപർ മാർക്കറ്റിൽനിന്ന് പണവും സ്വർണാഭരണവും നഷ്ടപ്പെട്ടു. അഞ്ചരക്കണ്ടി സുപ്പർ മാർക്കറ്റിലും കള്ളൻ കയറിയിരുന്നെങ്കിലും കാര്യമായ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൈപർ മാർക്കറ്റിൽനിന്ന് 53000 രൂപയും സ്വർണ ചെയിനുമാണ് മോഷണം പോയത്. മേശ വലിപ്പിൽ നിന്നാണ് പണവും ആഭരണവും കവർന്നത്. ഞായറാഴ്ച രാത്രിയാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്തുകയറുകയായിരുന്നു. ഫാമിലി ഹൈപർ മാർക്കറ്റിന്‍റെ അകത്ത് കറൻസി നോട്ടുകൾ ചിതറികിടന്നിരുന്നു. താഴെ പരപ്പയിൽ ഒരു മാസം മുമ്പ് പ്രവർത്തനം ആരംഭിച്ച അഞ്ചരക്കണ്ടി സൂപർ മാർക്കറ്റിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. വെള്ളരിക്കുണ്ട് പൊലീസും സ്ഥാപന ഉടമകളുമെത്തി നടത്തിയ പരിശോധനയിലാണ് പണവും ആഭരണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പരപ്പയിലെ സപ്ലൈകോയിലും മോഷണശ്രമം നടന്നിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!