KSDLIVENEWS

Real news for everyone

പുതുപ്പള്ളി വോട്ടെണ്ണൽ ആദ്യ രണ്ട് റൗണ്ടിൽ ചാണ്ടി ഉമ്മന്    ലീഡ് 5000 ന് മുകളിൽ; ആവേശമാക്കി അണികൾ

SHARE THIS ON

“ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തെരഞ്ഞെടുത്തത്. കേരളം കാത്തിരുന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മിനിറ്റുകള്‍ മാത്രം. വോട്ടെണ്ണൽ തുടങ്ങി ആദ്യ മിനിറ്റുകളിൽ ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആദ്യഘട്ടത്തിലെ കുതിപ്പിൽ തന്നെ 3000 പിന്നിട്ട് ലീഡ്.

അണികളും ആവേശത്തോടെ ആഘോഷം തുടങ്ങി.

72.86 ശതമാനം പോളിം​ഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. വികസനവും സഹതാപവും ചർച്ചയായ പുതുപ്പള്ളിയിൽ ഒരു പുതിയ മുഖം വരുന്നത് കാത്തിരിക്കുകയാണ് അണികളും. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, ഇടത് സ്ഥാനാത്ഥി ജെയ്ക് സി തോമസ്, എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവവരാണ് ഏറ്റുമുട്ടുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!