പച്ചക്കാട് സാംസ്‌കാരിക കേന്ദ്രം നിലനിർത്തണം ഐ.എൻ.എൽ

കാസറഗോഡ്: കാസറഗോഡ് നഗരസഭ അണങ്കൂരിൽ നിർമിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം നഗര സഭയുടെ അതീനതയിലുള്ള പച്ചക്കാട് സാംസ്‌കാരിക കേന്ദ്രത്തിൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എൻ.എൽ കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വെൽനസ് സെന്ററിന് നല്ലൊരു ഫണ്ട് സർക്കാർ അനുവദിച്ചിട്ടും അത് ഉപയോഗപ്പെടുത്താതെ
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരു സാംസ്‌കാരിക കേന്ദ്രത്തിൽ ആരോഗ്യ കേന്ദ്രം ആരംഭിച്ചു കഴിഞ്ഞാൽ സാംസ്‌കാരിക കേന്ദ്രം നഷ്ടപ്പെടും. വെൽനെസ് സെന്റർ പ്രദേശത്ത് അന്യോജ്യമായ മറ്റൊരു സ്ഥലത്ത് സ്ഥാപിച്ച് സാംസ്‌കാരിക കേന്ദ്രം നിലനിർത്താൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

