KSDLIVENEWS

Real news for everyone

ആരാധകരേ ശാന്തരാകൂ… ; നിങ്ങള്‍ കാത്തിരുന്ന ഐ ഫോണ്‍ 15 സീരീസുകള്‍ പുറത്തിറക്കി ആപ്പിള്‍, ഞെട്ടിക്കുന്ന പ്രത്യേകത

SHARE THIS ON

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട് ഫോണ്‍ വിപണി കാത്തിരുന്ന ഐ ഫോണ്‍ 15 സീരീസുകള്‍ പുറത്തിറക്കി ആപ്പിള്‍. നിരവധി പുതിയ സവിശേഷതകളുമായി ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ, ആപ്പിള്‍ വാച്ച്‌ സീരീസ് 9 എന്നിവയാണ് ആപ്പിള്‍ ബുധനാഴ്ച പുറത്തിറക്കിയത്.

ആപ്പിള്‍ വാച്ച്‌ അള്‍ട്രാ 2 മോഡലും കമ്ബനി പ്രദര്‍ശിപ്പിച്ചു. ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോര്‍ട്ട് ചേര്‍ത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേര്‍ഡ് ഫീച്ചര്‍ ഐഫോണിലും ലഭ്യമായി.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട് ഫോണുകളുടെ വിലയും പ്രഖ്യാപിച്ചു. ഐഫോണ്‍ 15 പ്രോക്ക് (iPhone 15 Pro) 999 ഡോളറാണ് അടിസ്ഥാന വില. ഐഫോണ്‍ 15 പ്രോ മാക്‌സ് 1,999 ഡോളറാണ് വില. പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോണ്‍ 15 പ്രോയുടെ പ്രധാന സവിഷേശത. ഇന്നേവരെയുള്ളതില്‍ ഏറ്റവും മികച്ച ഗുണമേന്മയോടെ ചിത്രങ്ങള്‍ പകര്‍ത്താമെന്നാണ് കമ്ബനിയുടെ അവകാശ വാദം. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളില്‍ 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണ് ഐഫോണ്‍ 15 പ്രോയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ∙12 മെഗാപിക്സല്‍

അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 12 മെഗാപിക്സല്‍ 3x ടെലിഫോട്ടോ ക്യാമറയും പ്രത്യേകതയാണ്.

ഐഫോണ്‍ 15 പ്രോ മാക്സിന് 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കല്‍ ലെങ്ത് പെരിസ്കോപ്പ് ക്യാമറ സവിശേഷതകളും കാത്തിരിക്കുന്നു. ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ എന്നിവ നിര്‍മിച്ചിരിക്കുന്നത്. നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് റോവറില്‍ ഉപയോഗിച്ച അതേ മെറ്റീരിയലാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ ഉപയോഗിച്ചിരിക്കുന്നത്.

ഐഫോണ്‍ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ സ്ക്രീനും പ്രത്യേകതയാണ്. ടൈറ്റാനിയം ഉപയോഗിക്കുന്നതോടെ ഭാരം കുറയും. നേരത്തെ സ്റ്റെയിൻലെസ് സ്റ്റീലായിരുന്നു ബോഡിയില്‍ ഉപയോഗിച്ചിരുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇൻഡസ്ട്രിയിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!