KSDLIVENEWS

Real news for everyone

ബദിയഡുക്ക പള്ളത്തടുക്കയിലുണ്ടായ വാഹനാപകടം; ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

SHARE THIS ON

ബദിയഡുക്ക: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കാസര്‍കോട് ബദിയടുക്കയിലെ വാഹന അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോര്‍ വാഹനവകുപ്പ്.

റോഡ് നിര്‍മ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. തായലങ്ങാടി സ്വദേശി എ.എച്ച്‌. അബ്ദുറഊഫ് , ബീഫാത്തിമ, ബീഫാത്തിമ മൊഗര്‍, ഉമ്മു ഹലീമ, നഫീസ എന്നിവരാണ് മരിച്ചത്. ബന്ധുവിന്റെ മരണത്തില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വരികയായിരുന്ന ഓട്ടോറിക്ഷ സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ നാല് പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. ഓട്ടോറിക്ഷ പൂര്‍ണമായുംതകര്‍ന്നു. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്ബോഴാണ് തിരിച്ചുവരുമ്ബോഴാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!