KSDLIVENEWS

Real news for everyone

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

SHARE THIS ON

കോഴിക്കോട്: സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സഹോദരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശിയായ യുവാവിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത സഹോദരിയെ വീട്ടിൽവെച്ച് നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് വിവരം. പ്ലസ് ടു പഠിക്കുന്ന വിദ്യാര്‍ഥിനി കൂട്ടുകാരിയോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. പോക്സോ നിയമപ്രകാരമാണ് താമരശ്ശേരി പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!