ഐഫോണ്‍ 15 പ്രൊ മാക്‌സ് ചലഞ്ചര്‍ നേരത്തെ എത്തും: ആപ്പിളിന് സാംസങ്ങിന്റെ മറുപടി, വെല്ലുവിളി ഇങ്ങനെ

ആപ്പിളിന്റെ ഐഫോണ്‍ 15 പ്രൊ മാക്‌സ് വിപണിയില്‍ തരംഗം തീര്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ ഫീച്ചറുകള്‍ മാര്‍ക്കറ്റില്‍ ഏറ്റവും മികച്ചതാണെങ്കിലും, അധിക കാലം ഈ ആധിപത്യം തുടരില്ലെന്ന് ഉറപ്പ്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗ്യാലക്‌സി സീരീസ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരിയില്‍ ഗ്യാലക്‌സി എസ്24 റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ ക്യാമറയെ അടക്കം ഇവ മറികടക്കുമെന്ന് ഉറപ്പാണ്. എല്ലാ വര്‍ഷവും ആദ്യ പാതിയില്‍ തന്നെ ഗ്യാലക്‌സി എസ് സീരീസിലെ ഫ്‌ളാഗ്ഷിപ്പുകള്‍ സാംസങ്ങ് പുറത്തിറക്കാറുണ്ട്. ഇത്തവണ അത് നേരത്തെയാക്കാനാണ് സാധ്യത. ജനുവരി പതിനെട്ടിന് എസ്24 പുറത്തിറക്കുമെന്നാണ് സൂചന. വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡിടും എസ്24 എന്നാണ് സൂചന. ടിപ്സ്റ്റര്‍ ഐസ് യൂണിവേഴ്‌സാണ് ഈ വിവരങ്ങല്‍ പങ്കുവെച്ചത്. ടിപ്സ്റ്റര്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ഐഫോണ്‍ 15 പ്രൊ മാക്‌സിന് എതിരാളി വരുന്നു, ഫീച്ചറുകളിലെല്ലാം മുന്നില്‍, പുതിയ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ ജനുവരിയില്‍ തന്നെ റിലീസിന്റെ വിവരങ്ങള്‍ സാംസങ്ങ് പങ്കുവെക്കാനാണ് സാധ്യതയെന്നും ഇയാള്‍ പറയുന്നു. എസ് സീരീസ് സാധാരണ ഫെബ്രുവരി അവസാനത്തോടെയാണ് സാംസങ്ങ് ഇറക്കാറുള്ളത്. എന്നാല്‍ ഇടയ്ക്കിടെ പല ലോഞ്ചുകളുടെയും തിയതി മാറ്റാറുണ്ട്. ഗ്യാലക്‌സ് എസ്22, ഗ്യാലക്‌സി എസ്23 എന്നിവ ഫെബ്രുവരിയിലാണ് ലോഞ്ച് ചെയ്തത്. എന്നാല്‍ എസ്21 ജനുവരി 29നാണ് റിലീസ് ചെയ്തത്. ഫ്‌ളാഗ്ഷിപ്പുകളില്‍ രാജാവാകും എസ്24 എന്ന ഉറപ്പാണ് സാംസങ്ങ് നല്‍കുന്നത്. ആപ്പിളിന് നെഞ്ചിടിപ്പ് സമ്മാനിക്കുന്നതാണ് ഗ്യാലക്‌സി എസ്24 സീരീസിന്റെ ഫീച്ചറുകള്‍. ക്വാല്‍ക്കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 3 ചിപ്‌സെറ്റാണ് ഇതിനുള്ളത്. കഴിഞ്ഞ വര്‍ഷം ഇറക്കിയ അതേ ചിപ്‌സെറ്റാണിത്. എന്നാല്‍ സിപിയു ഫ്രീക്വന്‍സി വര്‍ധിപ്പിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എന്ന ചിപ്‌സെറ്റാണ് വരുന്നതെന്ന സൂചനയാണ് സാംസങ്ങ് നല്‍കുന്നത്. ചിയ സീഡ്‌സ് എഴുന്നേറ്റ ഉടന്‍ കഴിക്കുക, പൊണ്ണത്തടിയൊക്കെ വേഗം കുറയും, കഴിക്കേണ്ടത് ഈ രീതിയില്‍ എന്നാല്‍ ചില രാജ്യങ്ങളില്‍ ഈ ചിപ്‌സെറ്റായിരിക്കില്ല വരുന്നത്. പകരം ഇന്‍ ഹൗസ് ചിപ്‌സെറ്റായ എക്‌സിനോസ് 2400 ചിപ്‌സെറ്റായിരിക്കും. ഇന്ത്യയില്‍ ഇതിലേത് ചിപ്‌സെറ്റ് വരുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ടെലിഫോട്ടോ ലെന്‍സും അതിന് 5എക്‌സ് സൂമും ഇതിന്റെ ക്യാമറയില്‍ വരും. രണ്ട് പ്രത്യേക സൂം ലെന്‍സുകള്‍ എസ്24ന് ഉണ്ടായിരിക്കുമെന്നാണ് സൂചന. പത്ത് എംപി സെന്‍സറും അതിനൊപ്പം 3എക്‌സ് ഒപ്ടിക്കല്‍ സൂമും ഉണ്ടായിരിക്കാനാണ് സാധ്യത. 50 എംപി ക്യാമറയും, 5എക്‌സ് ഒപ്ടിക്കല്‍ സൂമുള്ള മൂന്നാമത്തെ ക്യാമറയുമുണ്ടാവും. ട്രിപ്പിള്‍ ക്യാമറയില്‍ വിപ്ലവകരമായ മാറ്റം സാംസങ്ങ് കൊണ്ടുവരുമെന്നാണ് സൂചന. പത്ത് എക്‌സ് ലോസ്ലെസ് സൂമും, 100എക്‌സ് ഹൈബ്രിഡ് സൂമും സാംസങ്ങ് നിലനിര്‍ത്തുമെന്നാണ് സൂചന. വാനില ഗ്യാലക്‌സി എസ്24, എസ്24 പ്ലസ് എന്നിവ വലിയ മാറ്റങ്ങളോടെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രീനിലായിരിക്കും മാറ്റം. ബ്രൈറ്റ്‌നെസ് 2500 നിറ്റ്‌സായി ഉയര്‍ത്തും. വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും

