കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷൻ വികസനം: 1.5 കോടി രൂപയുടെ പദ്ധതി നടപ്പാക്കാമെന്ന് റോട്ടറി

കാഞ്ഞങ്ങാട്: പൂന്തോട്ടവത്കരണ മുൾപ്പെടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒന്നരക്കോടി രൂപയുടെ പ്രവൃത്തി നടത്താൻ സന്നദ്ധമായി കാഞ്ഞങ്ങാട് റോട്ടറി ക്ലബ്. പദ്ധതിയുടെ രൂപരേഖ അയക്കാൻ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി ആവശ്യപ്പെട്ടു. കോട്ടച്ചേരി റെയിൽവേ ഗേറ്റ് നിലനിന്നിരുന്ന ഇടം മുതൽ സ്റ്റേഷൻ വരെ നീളുന്ന സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടുനിന്ന് സ്റ്റേഷനിലേക്കു പോകുന്ന റോഡിന് സമാന്തരമായി ഏതാണ്ട് 800 മീറ്ററോളമുണ്ട് ഈ സ്ഥലം. മലിനജലം കെട്ടിക്കിടന്നും മാലിന്യക്കൂമ്പാരം നിറഞ്ഞും കുറ്റിക്കാടുകൾ പടർന്നുമുള്ള ഈ സ്ഥലം മനോഹരമാക്കിമാറ്റുന്നതാണ് പദ്ധതി. അരമീറ്റർ ഉയരത്തിൽ മണ്ണിട്ട് ചുറ്റിലും തണൽമരം നടും.
വിശദമായി പദ്ധതി പഠിക്കട്ടെയെന്നു പറഞ്ഞാണ് ഡി.ആർ.എം. മടങ്ങിയത്. കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര, മുൻ പ്രസിഡന്റ് എം. വിനോദ്, മുൻ അസിസ്റ്റന്റ് ഗവർണർമാരായ ബി. മുകുന്ദ് പ്രഭു, എം.എസ്. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് ഡി.ആർ.എമ്മിനോട് പദ്ധതിയെക്കുറിച്ച് പറഞ്ഞത്.
ചർച്ച നടത്തി
: പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി കാഞ്ഞങ്ങാട് സന്ദർശിച്ചു. സംഘടനകൾ ഉൾപ്പെടെ നിവേദനം നൽകി.
റിസർവേഷൻ കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വൈകീട്ട് നാലുമണി കഴിഞ്ഞാൽ ഇവിടെ റിസർവേഷൻ ചെയ്യാനും സാധാരണ ടിക്കറ്റെടുക്കാനും വെവ്വേറെ കൗണ്ടറില്ലാത്ത പ്രശ്നവും ഡി.ആർ.എമ്മിനുമുന്നിൽ അവതരിപ്പിച്ചു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മനേജർ എസ്. ജയകൃഷ്ണൻ, പാസഞ്ചേഴ്‌സ് അമിനിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ് എന്നിവരും ഡി.ആർ.എമ്മിനൊപ്പമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ എം. ബൽരാജ്, എൻ. അശോക്‌കുമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ, റോട്ടറി പ്രവർത്തകർ, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന് നിവേദനം

