നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലടക്കം പ്രകമ്പനം, ഭയന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി ജനം: വീഡിയോ

ന്യൂഡല്‍ഹി: നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ന്യൂഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും പ്രകമ്പനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 നും 2.51-നുമാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്. ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6ഉം രണ്ടാമത്തേത് 6.2ഉം രേഖപ്പെടുത്തി.
ഇതിനുപിന്നാലെയാണ് രാജ്യതലസ്ഥാനത്തടക്കം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഭയപ്പെട്ട ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡല്‍ഹി പോലീസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം ഭയന്ന് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഢവ്യ അടക്കമുള്ളവര്‍ നിര്‍മാണ്‍ ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, നേപ്പാളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

