കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി

നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അമ്ബതിനായിരം വരെയുള്ള നിക്ഷേപം പൂര്‍ണമായും കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദികളുടെ കെെയില്‍ നിന്ന് പണം തിരിച്ച് പിടിക്കാനുള്ള നടപടിയുമായി മുന്നോട്ട് നിങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ആയിരിക്കെ, എം.വി. സുരേഷ് 2019 ജനുവരി 16-ന് തൃശൂര്‍ ജില്ലാ ജോ. സഹകരണ രജിസ്ട്രാര്‍ക്ക് ഒരു പരാതി നല്കി. ബാങ്കില്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളും ഇടനിലക്കാരും ബാങ്ക് പരിധിക്കു പുറത്തുള്ള ചിലരും ചേര്‍ന്നു നടത്തുന്നതായി സംശയിക്കുന്ന ക്രമക്കേടുകളെക്കുറിച്ചായിരുന്നു കത്ത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താൻ 28- ന് അദ്ദേഹം അസി. രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശവും നല്കി. മൂന്നുമാസം അന്വേഷിച്ചു. ആകെ അഞ്ഞൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നതായി പിന്നീട് വെളിപ്പെട്ട കരുവന്നൂര്‍ വായ്പാ കൊള്ളയുടെ വ്യാപ്തി പക്ഷേ ആ അന്വേഷണത്തില്‍ വെളിച്ചത്തു വന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് വിലയിരുത്തി, ജില്ലാ ജോ. രജിസ്ട്രാര്‍ കുറിപ്പെഴുതി: അന്വേഷണം തൃപ്തികരമല്ല. തുടര്‍ന്നാണ് സഹകരണ നിയമത്തിലെ 65-ാം വകുപ്പനുസരിച്ചുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. അങ്ങനെ, സഹകരണ വകുപ്പ് ജോ. സെക്രട്ടറി പി.കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഒമ്ബതംഗ സംഘം അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു. രണ്ടു വര്‍ഷത്തോളം നീണ്ട ആ അന്വേഷണത്തിലാണ് 2011 മുതല്‍ കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്നുവന്ന ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ പുറത്തുവന്നു തുടങ്ങിയത്. അതിനു പിന്നാലെ, കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ശ്രീകല, ബാങ്കിലെ വായ്പാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ജൂലായ് 14ന് ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായിരുന്നത് ബാങ്ക് മുൻ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, ബ്രാഞ്ച് മാനേജര്‍ കെ.എം. ബിജു, സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ്, ഭരണസമിതി അംഗം പി.പി. കിരണ്‍, കമ്മിഷൻ ഏജന്റ് ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് റെജി അനില്‍ എന്നിവരാണ്.

