KSDLIVENEWS

Real news for everyone

കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

SHARE THIS ON

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍ അഭിലാഷ് എന്ന അബി (31)യെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12 മണിയോടെ കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപത്ത് വെച്ച് ഇരുവരും ലഹരി ഉപയോഗിക്കുകയും വാക്തര്‍ക്കത്തിനിടെ അബി കരിങ്കല്ല് കൊണ്ട് റഷീദിന്റെ തലക്കിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മധൂര്‍ പട്‌ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഷീദ്. പ്രതി അഭിലാഷ് പെര്‍വാഡില്‍ മയക്കുമരുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐ വി.കെ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!