KSDLIVENEWS

Real news for everyone

യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഈവര്‍ഷത്തെ ലോകത്തെ മികച്ച ശാസ്ത്രജ്ഞന്മാരുടെ
പട്ടികയില്‍ സിപിസിആര്‍ഐ ശാസ്ത്രജ്ഞനും

SHARE THIS ON

കാസര്‍ഗോഡ്: യുഎസ്‌എയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഈവര്‍ഷത്തെ ലോകത്തെ മികച്ച ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ (സിപിസിആര്‍ഐ) ശാസ്ത്രജ്ഞന്‍ ഡോ.ആര്‍. പാണ്ടിസെല്‍വവും. തമിഴ്‌നാട് സ്വദേശിയായ പാണ്ടിസെല്‍വം ഫുഡ് എന്‍ജിനിയറിംഗിലാണ് ഗവേഷണം നടത്തുന്നത്. കരിക്ക് പൊതിക്കാനും സംസ്‌കരിക്കാനുമുള്ള മെഷീനുകള്‍ ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്. സ്‌നാക്‌സ് വിഭവമായ കല്‍പ ക്രഞ്ച്, തേങ്ങപാല്‍പൊടി, തേങ്ങ ഐസ്‌ക്രീം, പായ്ക്ക് ചെയ്ത തേങ്ങവെള്ളം തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഇവയുടെ ഉത്പാദനം ഇന്നു നിരവധി സംരഭകര്‍ വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്നുണ്ട്. നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്‍റെ യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരവും ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയേഴ്‌സ് പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 2016ലാണ് സിപിസിആര്‍ഐയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!